ഫാദർ ജോൺ പിച്ചാപ്പിള്ളി രചിച്ച്, ദൈവവചനപ്രഘോഷണത്തിൽ സംഗീതം എത്രമാത്രം പ്രയോജനപ്പെടുത്താമോ അത്രയും പ്രയോജനപ്പെടുത്തിയ, ലോകത്തിലെ ഏറ്റവും ഭക്തിയുള്ള ശബ്ദത്തിനുടമയായ പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസ് പാടി അനശ്വരങ്ങളാക്കിയ "തിരുപാഥേയം, സ്വസ്തി, ദിവ്യാഞ്ജലി, ദിവ്യാനുഭൂതി, ആത്മധ്യാനം, ആത്മദീപ്തി, കുരിശിലെ വചനങ്ങൾ, വിശുദ്ധ അന്തോണീസ്" എന്നീ എട്ട് ആത്മീയ സംഗീത ആൽബങ്ങളിലെ ഗാനങ്ങളുടെ വരികളും, രചനയുടെ പശ്ചാത്തലവും, യേശുദാസുമായുള്ള നിരന്തര ഇടപെടലുകളുടെ അനുഭവങ്ങളും, പാട്ടുകളുടെ ധ്യാനാത്മകമായ വിചിന്തനങ്ങളും, വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും അവതരിപ്പിക്കുന്നതിനുള്ള ഒരു എളിയ ശ്രമമാണ് "ഗാനധ്യാനം."
വരികൾ രൂപംകൊണ്ട സന്ദർഭവും സാഹചര്യവും അതിലെ പരാമർശങ്ങളും ലക്ഷ്യവും മനസ്സിലാക്കി പാട്ട് കേൾക്കുമ്പോൾ അതിന്റെ മനോഹാരിത ഇരട്ടിമധുരമാകും.
"കേവലം വരികൾക്കപ്പുറം പിച്ചാപ്പിള്ളി അച്ചന്റെ ഗാനങ്ങളുടെ ആഴവും ആത്മീയതയും അടുത്തറിയാൻ സഹായിക്കുന്ന മനോഹരമായൊരു പഠനമാണിത്."
+ മാർ റാഫേൽ തട്ടിൽ
സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്.
Reflections on the Greatest Parables Ever Told