Mail Us : johnimathew@hotmail.com
OFFICIAL WEBSITE

Welcome to


Father John Pichappilly

Testimonials
What People are Saying
മറ്റുള്ളവര്‍ക്കു സ്നേഹം നല്‍കുമ്പോള്‍ ഏറ്റവും എളുപ്പം നല്‍കാവുന്നത്‌ ഒരു പുഞ്ചിരിയാണ്‌ ആരുടെയെങ്കിലും മുഖത്തു നിങ്ങളുടെ കണ്ണ്‌ പെട്ടുപോയാല്‍ ഒന്നു പുഞ്ചിരിച്ചേക്കണം നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടില്ല.
- ഡോ. കെ.ജെ. യേശുദാസ്‌ ( മാര്‍ച്ച്‌ 30, 2017)
കൊടുത്താല്‍ മാത്രം തിരിച്ചു കിട്ടുന്ന ഒന്നാണ്‌ സ്നേഹം 'സ്നേഹ സംഗമം' ഒരു 'സ്നേഹ സംക്രമണം' തന്നെ ആയിത്തീരട്ടെ. ഭേദചിന്തകള്‍ക്കും ചേരിതിരിവുകള്‍ക്കും ഉപരി സ്നേഹത്തിലധിഷ്ടിതമായ, ഒരു ലോകം ഒരു ജനത, എന്ന മഹത്തായ ആശയത്തിനു വേണ്ടിയുള്ള ഒന്നുചേരലായിത്തീരട്ടെ 'സ്നേഹ സംഗമം'
- മുഖ്യാതിഥി നടന്‍ മമ്മൂട്ടി ( മാര്‍ച്ച്‌ 30, 2017)
ഒരു യുവ വൈദീകനായിരിക്കുന്ന കാലം മുതലേ എനിക്ക്‌ ഫാദര്‍ പിച്ചാപ്പിള്ളിയെ അറിയാം. കലകളിലൂടെയും സാഹിത്യത്തിലൂടെയും ദൈവവചനം പ്രഘോഷിക്കുന്നയാളാണ്‌ അദ്ദേഹം. ക്രിസ്തീയ ആത്മീയഗാനങ്ങളെതിലുപരി എല്ലാമനുഷ്യരുടെയും പൊതുവായ നന്‍മക്കുവേണ്ടിയുള്ളാതാണ്‌ അദ്ദേഹത്തിണ്റ്റെ രചനകള്‍. ശ്രീ യേശുദാസും ചേര്‍ന്ന്‌ അനേകം ഗാനങ്ങളൊരുക്കിയിരിക്കുന്ന പിച്ചാപ്പിള്ളി അച്ചന്‍ നമ്മുടെ ഹൃദയംഗമമായ അഭിനന്ദനം അര്‍ഹിക്കുന്നു.
- കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. (ഏപ്രില്‍ 29, 2012)
ഇന്നലെ ടിവിയില്‍ അങ്ങയുടെ ശ്രുതിമധൂരവും അര്‍ത്ഥസമ്പുഷ്ടവുമായ ഗാനങ്ങള്‍ ശ്രവിച്ചു/കണ്ടു. ബോംബേയില്‍ പ്രക്ഷേപണം ചെയ്യാറുള്ള സെക്കന്റെ ചാനലില്‍ രാത്രി 7.45 നായിരുന്നു സമയം. കേരളത്തില്‍ ഇത്‌ നേരത്തെ പ്രക്ഷേപണം ചെയ്തിരിക്കും എന്നു വിചാരിക്കുന്നു.
- തോമസ്‌ കുഴിഞ്ഞാലില്‍ ( 20 - 07 - 1987 )
ഗായകനും ഗാനരചയിതാവുമായ ഫാദറ്‍ പിച്ചാപ്പിള്ളി ഒരു അനുഗ്രഹീത കലാകാരനും പക്വതനേടിയ നടനും ഉള്‍ക്കാഴ്ചയുള്ളാ സംവിധായകനുമാണ്‌. നിരവധി നാടകങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും സംവിധാനം നിറ്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്‌ കുടുംബദീപം
- കുടുംബദീപം (ഏപ്രില്‍ 1978)
When Fr. Johni decided to relocate to the Archdiocese of Halifax, he opted to focus his attention solely on parish ministry. Accordingly he left behind his former life and gifts as nets upon a shore. According to Fr. Johni, he never sang or did not do anything creative in Malayalam for 16 years. Just as a new dimension of Jesus’ ministry began at a wedding, Fr. Johni’s next chapter in creative works in Malayalam re-started at his own nephew’s wedding celebration in Kerala, where music director K.G. Peter and lyricist Fr. Johni decided to work on a Christian music album. Padmabhushan Dr. K.J.Yesudas’ collaboration on this album ‘THIRUPATHEYAM’ opened a new era for Fr. Pichappilly.”
- Nicole Myshak in ‘The Atlantic Canada’, ( February 20, 1990).
ദാസേട്ടണ്റ്റെ അടുത്ത സുഹൃത്തും പ്രവാസിയുമായ പിച്ചാപ്പിള്ളി അച്ചന്‍ കാനഡയില്‍ ജീവിച്ചുകൊണ്ട്‌ പഠനത്തിണ്റ്റേയും ധ്യാനത്തിണ്റ്റേയും ഫലമായി നമ്മെ ഉത്തേജിപ്പിക്കവണ്ണമുള്ള ചിന്തകള്‍ പാട്ടായും പുസ്തകമായും പങ്കുവയ്ക്കുകയണ്‌. സംഗീതത്തിനുവേണ്ടി ഒരായുസ്സു മുഴുവനും ചെലവഴിച്ചയാളാണ്‌ പിച്ചാപ്പിള്ളി അച്ചന്‍. സംഗീതത്തിനും സാഹിത്യത്തിനും വേണ്ടി ഒരുപാടു ത്യാഗങ്ങളും അദ്ദേഹം സഹിച്ചിട്ടുണ്ട്‌. ഒരുപാടു ദൂരെയിരുന്നും ഭാരതത്തെക്കുറിച്ചും ഭാരതീയരെക്കുറിച്ചും ഭാരതീയ മൂല്യങ്ങളെക്കുറിച്ചും ചിന്തിച്ച്‌ ധ്യാനിച്ച്‌ പുസ്തകങ്ങളും ഗാനങ്ങളും രചികുന്ന അച്ചന്‌ എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും ഞാന്‍ നേരുന്നു.
- മലങ്കര സഭയുടെ മുവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ്‌ ഡോ. എബ്രാഹം മാര്‍ ജൂലിയോസ്‌ ( മാര്‍ച്ച്‌ 15, 2014 )
അച്ചോ, അച്ചന്‍ വളരെ ഭാഗ്യവാനാണ്‌ അച്ചന്‍ എഴുതിയ വരികള്‍ക്ക്‌ ആരാ ശബ്ദം കൊടുത്തിരിക്കൂന്നതു, ദാസേട്ടനും മോനും കൂടിയാണ്‌. അച്ചന്‍ എഴുതിയ ശക്തമായ പ്രമേയങ്ങളെ ആവിഷ്കരിക്കാന്‍ ഇതിലുപരി ആരുണ്ട്‌?
- നടന്‍ ക്യാപ്റ്റന്‍ രാജു ( മാര്‍ച്ച്‌ 15, 2014 )
ബൈബിള്‍ വചനങ്ങളുടെ ആത്മീയസത്ത ഉള്‍ക്കൊണ്ടു തികഞ്ഞ ആത്മീയഭാഷയില്‍ രചിക്കപ്പെട്ട ഗാനങ്ങളാണ്‌ ഫാദര്‍ പിച്ചാപ്പിള്ളിയുടേത്‌. അതില്‍ ഭക്തിനിര്‍ഭരമായ ദൈവസ്തുതികളും ധ്യാനാര്‍ഹമായ പ്രതിപാദനങ്ങളും നിരവധിയുണ്ട്‌. എല്ലാ അവസരങ്ങള്‍ക്കുമിണങ്ങുന്ന അര്‍ത്ഥവത്തായ ഗാനങ്ങള്‍ ഓരോ സംഗീത ആല്‍ബത്തിലുമുണ്ട്‌. ഏകാഗ്രതയില്‍ ഈ ഗാനങ്ങള്‍ കേട്ടു നോക്കുക.
- കൊച്ചി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ്‌ ഡോ. ജോസഫ്‌ കരിയില്‍ ( മാര്‍ച്ച്‌ 15, 2014 )
നാനവിധമായ സ്പര്‍ദ്ധകള്‍ കൂടിവരുന്ന ഇക്കാലത്ത്‌ മാനവ ഐക്യത്തിലേയ്യ്ക്കും ശാന്തിയിലേക്കും വിരല്‍ ചൂണ്ടുന്നവയാണ്‌ അച്ചണ്റ്റെ ആത്മീയതയില്‍ തളിര്‍ത്ത ഗാനങ്ങള്‍
- ശ്രീമതി ലീല മേനോന്‍ ജേര്‍ണലിസ്റ്റ്‌ ( മാര്‍ച്ച്‌ 15, 2014 )
പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ആത്മസമര്‍പ്പണത്തിണ്റ്റെ വിളകളാണ്‌ പിച്ചാപ്പിള്ളി അച്ചണ്റ്റെ പാട്ടുകളും പുസ്തകങ്ങളും. ജീവിതത്തെ ഗൌരവപൂര്‍വം സമീപിക്കുന്നവര്‍ക്ക്‌ ഒരുപാട്‌ കൈവിളക്കുകള്‍ അദ്ദേഹത്തിണ്റ്റെ പുസ്തകങ്ങളിലുമുണ്ട്‌
- ജോണ്‍ പോള്‍ തിരക്കഥാകൃത്ത്‌ ( മാര്‍ച്ച്‌ 15, 2014 )
പിച്ചപ്പിള്ളി അച്ചണ്റ്റെ പാട്ടുകളും പുസ്തകങ്ങളുമെല്ലാം നിലനില്‍ക്കാനുള്ളതാണ്‌. വരും തലമുറയ്ക്ക്‌ അവ വലിയ അനുഗ്രഹമാകും
- സി.എസ്‌. ഐ മദ്ധ്യകേരള മോഡറേറ്റര്‍ ബിഷപ്പ്‌ തോമസ്‌ ഉമ്മന്‍ ( മാര്‍ച്ച്‌ 15, 2014 )
ജീര്‍ണ്ണതകളും അഴിമതികളും ജീവിതത്തില്‍ കുമിഞ്ഞുകൂടുകയും ആദ്ധ്യാത്മിക തിരസ്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത്‌ നമ്മുടെ പ്രവാചകന്‍മാരും ഋഷിമാരും ആചാര്യന്‍മാരും പണ്ടേ പകര്‍ന്നു തന്നിട്ടുള്ള വലിയ തത്വങ്ങളും മൂല്യങ്ങളും ഫാദര്‍ പിച്ചപ്പിള്ളി ഗാനങ്ങളിലൂടെ നമുക്ക്‌ പകര്‍ന്നു തരുന്നു.
- കേരള ജസ്റ്റിസ്‌ ഷംസുദ്ദീന്‍ ( മാര്‍ച്ച്‌ 15, 2014 )
എണ്റ്റെ ഗുരുനാഥന്‍ എന്ന വള്ളത്തോള്‍ കവിതയിലെ 'ക്രിസ്തു ദേവണ്റ്റെ പരിത്യാഗ ശീലം' എന്ന പ്രതിപാദനത്തെ പ്രതിഫലിപ്പിക്കുന്നതും ഉത്തേജനാത്മകവുമായ രചനകളാണ്‌ പിച്ചപ്പിള്ളി അച്ചണ്റ്റേത്‌.
- ഗാനരചയിതാവായ ആര്‍. കെ. ദാമോദരന്‍ ( മാര്‍ച്ച്‌ 15, 2014)
Father Johni’s book ‘The Table of the Word’ inspires every reader for a better personal living. Exploring the book, one will find twists on conventional presentations. For example, during the season of Lent, tradition encourages the giving up or denial of some activity. Fr. Johni says we can equally well “take-up:” support of a food-bank, kindness and compassion towards others, tolerance and understanding of the issues facing neighbors or work colleagues. In another story, a veteran returning from the war calls his parents to say he wants to bring a friend with him. “Sure” they say “we would love to meet him.” That was, until they found out the friend was handicapped and therefore would be an inconvenience. When they told the son this, he did not go home. The end of the story is not pleasant and provides us all with fodder to contemplate how we, ourselves, react to situations. The style of Fr. Johni’s writing will appeal to many: preachers and teachers looking for ideas and material, seekers of all persuasions, people of faith, those of non-belief or doubt and for those who want to get more from life.”
- Eamonn Oldham, Canada, June 8th, 2012.
Fr. John Pichappilly’s ‘The Table of the Word’ is a book written for anyone who has a heart that "watches and receives." This amazing book can give our lives "a new horizon and a decisive direction"...a transformative experience. It is written with humor and depth by a man of faith, a joyful witness to love and hope. This book is a good read, one you will want to return to often because it nourishes the soul.”
- Susan Duggan, Canada, July 3, 2012.
മറ്റുള്ളവര്‍ക്കു സ്നേഹം നല്‍കുമ്പോള്‍ ഏറ്റവും എളുപ്പം നല്‍കാവുന്നത്‌ ഒരു പുഞ്ചിരിയാണ്‌ ആരുടെയെങ്കിലും മുഖത്തു നിങ്ങളുടെ കണ്ണ്‌ പെട്ടുപോയാല്‍ ഒന്നു പുഞ്ചിരിച്ചേക്കണം നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടില്ല
- ഡോ. കെ.ജെ. യേശുദാസ്‌
Athmageethangal
Testimonials
latest news
photo gallery
Video gallery